തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളവോട്ടുകള്‍ ചേര്‍ത്ത് വോട്ടര്‍പട്ടിക അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഒരാളുടെ പേരില്‍ തന്നെ നിരവധി വോട്ടുകള്‍ ചേര്‍ത്തുള്ള ക്രമക്കേടാണ് നടത്തുന്നതെന്നും അവ നീക്കം ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കൊല്ലത്ത് മാത്രം 2534 വോട്ട് ഇരട്ടിപ്പുകൾ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
വോട്ടര്‍പട്ടികയിലെ ഇരട്ടിപ്പുകള്‍ തെരഞ്ഞെടുപ്പ് കമീഷന് എളുപ്പത്തില്‍ കണ്ടെത്താനാകുമെന്നും അവ ഉടനെ നീക്കം ചെയ്ത് വോട്ടര്‍പട്ടിക കുറ്റമറ്റതാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കള്ളവോട്ടുകള്‍ ചേര്‍ക്കാന്‍ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post