ശബരിമല: ‘; ഇരുമുടിയേന്തി ശബരിമലയിൽ ദർശനം നടത്തി കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ബിജെപി നേതാവ് അശ്വത്ഥ് നാരായൺ. കഴിഞ്ഞ ദിവസം വൈകുന്നേരം 5.50 ഓടെയാണ് അദ്ദേഹം പമ്പയിൽ നിന്നും മല കയറാൻ ആരംഭിച്ചത്. 6.55ഓടെ അദ്ദേഹം സന്നിധാനത്തെത്തി.
ശബരിമല ക്ഷേത്രത്തിലെ പ്രസിദ്ധമായ പടിപൂജയിലും അശ്വത്ഥ് നാരായൺ പങ്കെടുത്തു. കർണ്ണാടക ഉപമുഖ്യമന്ത്രി കൂടിയായ അശ്വത്ഥ് നാരായണെ തന്ത്രി കണ്ഠരര് രാജീവര് സ്വാഗതം ചെയ്തു. ശബരിമലയ്ക്കുള്ള യാത്രാമദ്ധ്യേ അദ്ദേഹം സ്വാമി അയ്യപ്പൻ ബാല്യകാലം ചെലവഴിച്ച പന്തളം കൊട്ടാരവും സന്ദർശിച്ചു.
ഇത് തന്റെ ജീവിതത്തിലെ അമൂല്യമായ അവസരമാണെന്നും സ്വാമിയുടെ ബാലലീലകൾക്ക് സാക്ഷ്യം വഹിച്ച ഇടങ്ങളിൽ എത്തിച്ചേരാൻ സാധിച്ചത് പുണ്യമാണെന്നും അശ്വത്ഥ് നാരായൺ പറഞ്ഞു.
Discussion about this post