കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയുടെ റാലിക്ക് നേരെ ആക്രമണം നടന്നു. നന്ദിഗ്രാമിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ മത്സരിക്കുന്ന ബിജെപി നേതാവാണ് സുവേന്ദു അധികാരി. അടുത്തയിടെ തൃണമൂൽ വിട്ട് ബിജെപിയിലെത്തിയ സുവേന്ദു മുമ്പ മമതയുടെ വലം കൈ എന്നാണ് അറിയപ്പെട്ടിരുന്നത്.
സോനാ ചുര ചൗക്കിൽ നടന്ന റാലിക്കിടെയായിരുന്നു തൃണമൂലിന്റെ ആക്രമണം. ഇവിടെ വെച്ച് ഒരു യുവമോർച്ച പ്രവർത്തകന് മാരകമായി പരിക്കേറ്റ്. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിനെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. പശ്ചിമ ബംഗാൾ സർക്കാർ അഴിമതിയും അക്രമവും തുടരുകയാണെന്നും ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുകയാണെന്ന് ബിജെപി അറിയിച്ചു.
നേരത്തെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പരിക്ക് പറ്റിയിരുന്നു. സംഭവത്തിന് പിന്നിൽ ബിജെപി ആണെന്ന് തൃണമൂൽ ആരോപിച്ചിരുന്നു. എന്നാൽ സംഭവം അപകടമായിരുന്നു എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തൽ.
Discussion about this post