തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്. 22 വരെ പത്രിക പിന്‍വലിക്കാം. 999 പത്രികകളാണ് ഇതുവരെ സമര്‍പ്പിക്കപ്പെട്ടത്.
ഇന്ന് വൈകിട്ട് മൂന്ന് വരെയാണ് പത്രിക സമർപ്പിക്കാവുന്നത്. മുന്നണി സ്ഥാനാര്‍ഥികളില്‍ ഭൂരിപക്ഷവും പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. ശേഷിക്കുന്നവര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
ഇന്നലെ വരെയുള്ള കണക്കനുസരിച്ച് എറണാകുളത്ത് 133,തൃശൂര്‍ 103, കോഴിക്കോട് 95, തിരുവനന്തപുരം 92, കണ്ണൂര്‍ 91 ഉം പത്രികകള്‍ ലഭിച്ചു. ഈ ജില്ലകളിലാണ് കൂടുതല്‍ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത്. കുറവ് കാസര്‍ഗോഡും 23.
നാളെയാണ് സൂക്ഷ്മ പരിശോധന.തിങ്കളാഴ്ച വരെ പത്രിക പിന്‍വലിക്കാം.
അതേസമയം വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ട് സംബന്ധിച്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ റിപ്പോര്‍ട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഇന്നോ നാളെയോ ലഭിക്കും.സംഭവത്തിൽ ജില്ലാ കലക്ടര്‍മാരുടെ അന്വേഷണം തുടരുകയാണ്. ക്രമക്കേട് തെളിഞ്ഞാല്‍ ഇരട്ട വോട്ടുകള്‍ ഒഴിവാക്കും. ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുമുണ്ടാകും.
Discussion about this post