കൊച്ചി: വാളയാര്‍ കേസിലെ രേഖകള്‍ പത്തുദിവസത്തിനകം സി.ബി.ഐക്ക് കൈമാണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. സി.ബി.ഐ അന്വേഷണത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വാളയാറില്‍ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
നേരത്തെ സംസ്ഥാന പൊലീസിന്റെ വാളയാർ കേസ് അന്വേഷണത്തെയും വിചാരണയെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തട്ടിക്കൂട്ട് വിചാരണയാണ് നടന്നതെന്നും പ്രതികള്‍ രക്ഷപെട്ടത് അംഗീകരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. വിചാരണ നടന്ന പാലക്കാട് പോക്സോ കോടതിയെയും ഹൈക്കോടതി വിമർശിച്ചു.
കഴിഞ്ഞ ജനുവരി മാസമായിരുന്നു വാളയാർ കേസിലെ പ്രതികളെ വെറുതെവിട്ട ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. തുടർന്ന് കേസിൽ പുനർ വിചാരണയ്ക്ക് കോടതി ഉത്തരവിട്ടിരുന്നു.
Discussion about this post