വയനാട്: സംസ്ഥാന കോൺഗ്രസിൽ വനിതകളുടെ കൂട്ടരാജി തുടരുന്നു. ലതിക സുഭാഷിന് പിന്നാലെ കെ സി റോസക്കുട്ടിയും രാജി വെച്ചു.
സ്ത്രീകളെ കോണ്‍ഗ്രസ് നിരന്തരം അവഗണിക്കുന്നതിലും ഗ്രൂപ്പ് പോരിലും മനം മടുത്താണ് രാജിയെന്ന് റോസക്കുട്ടി അറിയിച്ചു. നിലവിൽ കെ പി സി സി വൈസ് പ്രസിഡന്റാണ് റോസക്കുട്ടി.
വളരെയധികം ആലോചിച്ചാണ് കോണ്‍ഗ്രസ് വിടാനുളള തീരുമാനമെടുത്തതെന്ന് റോസക്കുട്ടി പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി മുന്‍ എംഎല്‍എയും വനിതാകമ്മിഷന്‍ മുന്‍ അധ്യക്ഷയുമാണ് റോസക്കുട്ടി. എ.ഐ.സി.സി.അംഗവും കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗവുമായി പ്രവര്‍ത്തിച്ചിട്ടുളള വ്യക്തിയാണ് മുതിർന്ന നേതാവായ കെ സി റോസക്കുട്ടി.
Discussion about this post