ഡൽഹി: സിപിഎം ദുർബലമായത് കൊണ്ടല്ല കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതെന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. ആര് ജയിച്ചാലും ബിജെപി സർക്കാരുണ്ടാക്കുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
ആരാണ് സർക്കാർ രൂപീകരിക്കേണ്ടതെന്ന് സാഹചര്യമനുസരിച്ചാണ് ഇടത് പാർട്ടികൾ തീരുമാനിക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ ബിജെപി ഒരു സംസ്ഥാനത്തും സർക്കാരുണ്ടാക്കരുതെന്നും യെച്ചൂരി പറഞ്ഞു. എല്ലാ ബിജെപി വിരുദ്ധരെയും ഒന്നിപ്പിക്കുകയാണ് പാർട്ടി ലക്ഷ്യമെന്നും യെച്ചൂരി വിശദീകരിച്ചു.
ബംഗാളിൽ തൃണമൂലിന്റെ 32 സിറ്റിങ് എംഎൽഎമാരാണ് ബിജെപിയിലേക്കു പോയിരിക്കുന്നത്. ബിജെപി വിരുദ്ധ വോട്ടുകൾ നേടാനുള്ള തൃണമൂൽ ശേഷി ഏറെ കുറഞ്ഞിരിക്കുന്നു. അവരുടെ പ്രമുഖർ പലരും ബിജെപിയിലേക്കു പോയിരിക്കുന്നുവെന്നും യെച്ചൂരി ചൂണ്ടിക്കാട്ടുന്നു.
ബംഗാളിൽ നഷ്ടപ്പെട്ട അടിത്തറ വീണ്ടെടുക്കാനാണ് സിപിഎം ശ്രമം. കേരളത്തിൽ ശബരിമല ഒരു വിഷയമല്ല. കേരളത്തിൽ സിപിഎം ഭരണത്തുടർച്ച നേടുമെന്നും യെച്ചൂരി വ്യക്തമാക്കി.
Discussion about this post