കൊച്ചി: ഐഫോൺ വിവാദത്തിൽ നിർണ്ണായക നീക്കവുമായി കസ്റ്റംസ്. കേസിൽ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ അറസ്റ്റിലായേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് രണ്ടാമതും നോട്ടീസ് നൽകിയെങ്കിലും വിനോദിനി ഹാജരാകാത്തതിനെ തുടർന്നാണ് കസ്റ്റംസ് അടുത്ത നടപടിയിലേക്ക് കടക്കാൻ ഒരുങ്ങുന്നത്.
വിനോദിനിയെ അറസ്റ്റ് ചെയ്തു ചോദ്യംചെയ്യാനുള്ള നിയമപരമായ നടപടികള് കസ്റ്റംസ് ആലോചിക്കുന്നതായാണ് സൂചന. വട്ടിയൂര്ക്കാവിലെ വീട്ടുവിലാസത്തിലേക്ക് ആദ്യം തപാലിലയച്ച നോട്ടീസ് ആളില്ലെന്ന കാരണത്താല് മടങ്ങിയിരുന്നു. ഇ-മെയില് ആയും നോട്ടീസ് അയച്ചെങ്കിലും ലഭിച്ചില്ലെന്നായിരുന്നു വിനോദിനിയുടെ വാദം.
ഇത്തവണ കണ്ണൂരിലെ വിലാസത്തിലാണു നോട്ടീസ് അയച്ചത്. എകെജി സെന്റര് ഫ്ളാറ്റിന്റെ വിലാസത്തിലും അയച്ചു. രണ്ടും കിട്ടിയില്ലെന്നാണ് വിനോദിനി പറയുന്നത്.
ചോദ്യംചെയ്യല് നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണിതെന്ന് കസ്റ്റംസിന് ബോദ്ധ്യപ്പെട്ടതായാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ ചോദ്യംചെയ്യലിനു ഹാജരാകേണ്ടെന്ന നിര്ദേശം സിപിഎം നേതൃത്വം വിനോദിനിക്കു നല്കിയിട്ടുള്ളതായും സൂചനയുണ്ട്.
ഇത്തവണ തപാല്‍ മാര്‍ഗവും ഇമെയിലിലും നോട്ടീസ് അയച്ചിട്ടുണ്ട്. 30 നും വിനോദിനി ഹാജരായില്ലെങ്കില്‍ ജാമ്യമില്ലാ വാറന്റിന് വേണ്ടി കോടതിയെ സമീപിക്കാൻ കസ്റ്റംസ് ഒരുങ്ങിയേക്കും.
Discussion about this post