തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന കരാറിൽ സർക്കാർ ജാഗ്രത പുലർത്തിയില്ലെന്ന് തുറന്ന് സമ്മതിച്ച് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ. ആഴക്കടല്‍ കരാറില്‍ ജാഗ്രത പുലര്‍ത്തിയില്ല എന്നത് സർക്കാരിന്റെ വീഴ്ചയാണെന്ന് മേഴ്സിക്കുട്ടിയമ്മ സമ്മതിച്ചു.
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയുമായുള്ള ധാരണ പത്രം സര്‍ക്കാറിന്‍റെ അറിവോടെയാണെന്ന് സ്ഥാപിക്കുന്ന രേഖകള്‍ ഇന്ന് മാധ്യമങ്ങളിലൂടെ പുറത്തു വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ഇ.എം.സി.സിയും സര്‍ക്കാരും തമ്മിലുള ധാരണ പ്രകാരണമാണ് കെ.എസ്.ഐ.എന്‍.സി കരാര്‍ ഒപ്പിട്ടതെന്ന് രേഖകളില്‍ വ്യക്തമായിരുന്നു.
അതേസമയം വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് ബിജെപി. ഇംസിസിയുമായുള്ള ചര്‍ച്ചകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അറിവോടെയെന്ന് വ്യക്തമാവുകയാണെന്നും എല്ലാക്കാര്യത്തിലും മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു.
മുഖ്യമന്ത്രിക്ക് എല്ലാം അറിയാം. അദ്ദേഹമറിയാതെ ഒന്നും സംഭവിക്കില്ല. എല്ലാം ഒപ്പിച്ച് വെച്ചിട്ട് ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന ഭാവത്തിലിരിക്കുകയാണ് അദ്ദേഹം. എന്ത് ചോദിച്ചാലും എനക്കറിയില്ല എന്ന ഡയലോഗ് മാത്രം. പിണറായി വിജയന്റെ മുഖം മൂടി അഴിഞ്ഞു വീണു. അഴിമതിയുടെയും കള്ളത്തരത്തിന്റെയും മറ്റൊരു മുഖമാണ് ഇപ്പോള്‍ തുറന്നു വരുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Discussion about this post