തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത് ദൗർഭാഗ്യകരമാനിന്നും, ഭരണഘടനാ വിരുദ്ധമാണെന്നും കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഈ പ്രവർത്തി രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങള്‍ക്കും ഭരണഘടനയ്ക്കും എതിരാണെന്ന് രാജ്‌നാഥ് സിങ് വ്യക്തമാക്കി.
ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ നിയമ നിര്‍മ്മാണത്തെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത സിവില്‍ കോഡില്‍ എല്ലാ വിഭാഗത്തെയും കണക്കിലെടുത്ത് മുന്നോട്ടു പോകുമെന്നും, ബിജെപിയെ ന്യൂനപക്ഷങ്ങള്‍ ഭയക്കേണ്ടതില്ലെന്നും പറഞ്ഞ അദ്ദേഹം ഏത് മതവിഭാഗമായാലും പൗരന്മാര്‍ക്ക് അങ്ങനെ തന്നെ തുടരാനാവുമെന്നും വ്യക്തമാക്കി. തിരുവനന്തപുരത്ത് ബിജെപി യുടെ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“എല്‍ ഡി എഫും യു ഡി എഫും വ്യാജവാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിക്കുകയാണ് , എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ സൗഹൃദ മത്സരമാണ് നടക്കുന്നത്. കേരളത്തില്‍ പുതിയ ബദൽ രാഷ്ട്രീയം ആവശ്യമാണ്. അത് ബിജെപി മാത്രമാണ്. വിശ്വാസ്യതയുള്ള ഒരേയൊരു പാര്‍ട്ടി ബിജെപിയാണ്. കോണ്‍ഗ്രസും സി പി എമ്മും തമ്മില്‍ ബംഗാളില്‍ കൂട്ടുകെട്ടാണ്. കേരളത്തില്‍ എന്‍ ഡി എ സര്‍ക്കാര്‍ രൂപീകരിക്കാനാവും”; രാജ്‌നാഥ്‌സിങ് പറഞ്ഞു.
Discussion about this post