കോട്ടയം: ‘പൂഞ്ഞാറിൽ എതിർക്കുന്നത് ഇരുപത് ശതമാനത്തിൽ താഴെ മാത്രമുള്ള ഭീകരവാദികളെന്ന് പി സി ജോർജ്ജ്. ശബരിമല വിഷയത്തിൽ രാജ്യത്തെ ലക്ഷക്കണക്കായ വിശ്വാസികൾക്കൊപ്പമാണ് താനെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫും എൽഡിഎഫും വർഗീയ വോട്ടുകളുടെ പിന്നാലെയാണ്. എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവർത്തകനെ കൊല ചെയ്തവരെ അറസ്റ്റു ചെയ്യാൻ പിണറായി സർക്കാരിനു സാധിക്കാഞ്ഞിട്ടല്ല. ചില വിഭാഗത്തിൽനിന്നുള്ള വോട്ടുകൾ ഉറപ്പാക്കാൻ അവരെ സംരക്ഷിക്കുകയാണെന്ന് സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പി സി ജോർജ്ജ് പറഞ്ഞു.
ശബരിമല വിഷയത്തിൽ തന്റെ പിന്തുണ രാജ്യത്തെ ലക്ഷക്കണക്കായ വിശ്വാസി സമൂഹത്തിനാണ്. രാജ്യത്തെ വിശ്വാസികൾ പരിപാവനമായി കാണുന്ന ഒരു ആരാധനാലയത്തിൽ കാലങ്ങളായി നിലനിൽക്കുന്ന ആചാരങ്ങൾ തച്ചുടയ്ക്കാൻ ശ്രമിച്ചവർക്കെതിരെയാണു രംഗത്തു വന്നതെന്നും അദ്ദേഹം പറഞ്ഞു.
നാടിനു ഗുണമുള്ള, സാധാരണക്കാരന് പ്രയോജനം ലഭിക്കുന്ന ആളായിരിക്കണം മുഖ്യമന്ത്രിയെന്നും പി സി ജോർജ്ജ് പറഞ്ഞു.
Discussion about this post