ആലപ്പുഴ: കായംകുളത്ത് സിപിഎം-കോൺഗ്രസ് സംഘർഷം തുടരുന്നു. സംഘർഷത്തിനിടെ ഒരു കോൺഗ്രസ് പ്രവർത്തകന് കൂടി വെട്ടേറ്റു. പുതുപ്പള്ളി സ്വദേശി സുരേഷിനാണ് വെട്ടേറ്റത്.
എരുവ സ്വദേശി അഫ്‌സൽ എന്ന കോൺഗ്രസ് പ്രവർത്തകനും വെട്ടേറ്റിട്ടുണ്ട്. ഇന്നലെ പോളിംഗ് കഴിഞ്ഞതിന് പിന്നാലെയാണ് കായംകുളത്തും ഹരിപ്പാടും സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. നൗഫൽ എന്ന കോൺഗ്രസ് പ്രവർത്തകനും വെട്ടേറ്റിരുന്നു.
ഇന്നലെ അർധരാത്രിയോടെയാണ് കായംകുളം പുതുപ്പള്ളി സ്വദേശി സുരേഷിന് നേരെ സിപിഎം ആക്രമണമുണ്ടായത്. കൈക്ക് വെട്ടേറ്റ സുരേഷിനെ കായംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാടുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടനും ആറാട്ടുപുഴ മണ്ഡലം പ്രസിഡൻ്റ് രജീഷിനും പരിക്കേറ്റിരുന്നു.
പരാജയ ഭീതിയിൽ സിപിഎം വ്യാപക അക്രമം അഴിച്ചുവിടുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
Discussion about this post