തിരുവനന്തപുരം: വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ തൂക്കി വിറ്റ് പുട്ടടിച്ച സംഭവം വിവാദമാകുന്നു. വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകളാണ് ആക്രിക്കടയിൽ തൂക്കി വിറ്റത്. ഇതുൾപ്പെടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ചയെക്കുറിച്ച് അന്വേഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
വോട്ടെടുപ്പ് ദിവസം ബൂത്ത് അലങ്കരിക്കാന്‍ നല്‍കിയ പോസ്റ്റര്‍ ഉപയോഗിക്കാതെ പ്രവര്‍ത്തകന്‍ ആക്രിക്കടയില്‍ കൊണ്ട്‌പോയി വിറ്റു എന്നാണ് പാർട്ടിക്കുള്ളിൽ തന്നെ ഉയരുന്ന ആരോപണം. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മുതിര്‍ന്ന നേതാക്കള്‍ പ്രചരണത്തില്‍ നിന്ന് വിട്ട് നിന്നതായും മണ്ഡലം കമ്മിറ്റി മേല്‍ഘടകങ്ങള്‍ക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെക്കുറിച്ച് തനിക്ക് പരാതി ലഭിച്ചതായും മുല്ലപ്പള്ളി പറഞ്ഞു.
സംഭവത്തിൽ പാര്‍ട്ടി നടപടി എടുക്കട്ടെ എന്നായിരുന്നു വീണാ എസ് നായരുടെ പ്രതികരണം. വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കി. സംഭവത്തിൽ ഡിസിസി അന്വേഷണം ആരംഭിച്ചു.
Discussion about this post