കോഴിക്കോട്: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നതോടെ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കർശനമാക്കി. പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കാത്ത രീതിയിലാണ് നിയന്ത്രണങ്ങൾ നടപ്പാക്കുക. രോഗ വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയിൽ സ്വകാര്യ ആശുപത്രികളില്‍ കിടക്കകളും ഐസിയുവുകളും നിറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളും ഈ അവസ്ഥയിലേക്ക് നീങ്ങുകയാണ്
കണ്ടെയ്ൻമെന്‍റ് സോണുകളിൽ ആൾക്കൂട്ടം അനുവദിക്കില്ലെന്നും . ബീച്ച്, ഡാം തുടങ്ങിയ വിനോദസഞ്ചാര മേഖലകളില്‍ വൈകിട്ട് അഞ്ച് മണിവരെ മാത്രമേ പ്രവേശനം അനുവദിക്കൂ എന്നും, ഇവിടങ്ങളില്‍ ഒരേ സമയം ഇരുനൂറ് പേരില്‍ കൂടുതല്‍ ആളുകള്‍ എത്തുന്നത് നിയന്ത്രിക്കണമെന്നും ജില്ല കലക്ടര്‍ പൊലീസിന് നിര്‍ദ്ദേശം നൽകി .
പൊതുഗതാഗത സംവിധാനങ്ങളിൽ ആളുകളെ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ല. എന്നാൽ പത്താം ക്ലാസ് – പ്ലസ്ടു പരീക്ഷകൾ കണക്കിലെടുത്ത് വിദ്യാർത്ഥികളെ കൊണ്ടു പോകുന്ന വാഹനങ്ങൾക്ക് നിയന്ത്രണങ്ങളിൽ ഇളവുണ്ട്.
ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചവർ 1271 പേരാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 6584 ആയി
Discussion about this post