തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും സംസ്ഥാനത്ത് വാക്സിൻ വിതരണത്തിലെ പ്രശ്നങ്ങൾ തുടരുന്നു. കൊവിൻ പ്ലാറ്റ്ഫോമിൽ രജിസ്ട്രേഷന് ശ്രമിക്കുമ്പോൾ പലപ്പോഴും ‘നോ അപ്പോയ്മെന്‍റ്സ് അവൈലബിൾ’ എന്നാണ് കാണിക്കുന്നത്. കഴിഞ്ഞ കുറേ ദിവസമായി ഇതാണ് അവസ്ഥ. ഈ മാസവും അടുത്ത മാസവും ഒന്നും വാക്സിൻ ലഭിക്കില്ല എന്ന നിലയിലാണ് അറിയിപ്പ് വരുന്നത്.
ഒരു ദിവസം വളരെ ചുരങ്ങിയ സമയം മാത്രമാണ് രജിസ്ട്രേഷൻ സാദ്ധ്യമാകുന്നത്. 18 വയസ്സ് കഴിഞ്ഞവർക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചുവെങ്കിലും രജിസ്ടർ ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ് സംസ്ഥാനത്ത് നിലവിലുള്ളത്. 45 വയസ്സു കഴിഞ്ഞവർക്കും രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ല.
ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് വാക്സിൻ രജിസ്റ്റർ ചെയ്യാനും സാധിക്കുന്നില്ല. രണ്ടാം ഡോസ് വാക്സിൻ സമയം വൈകുന്നതിനാൽ ഇവരുടെ ആശങ്കയും വർദ്ധിക്കുകയാണ്. ആദ്യ ഡോസ് എടുത്ത് പരമാവധി 12 ആഴ്ചക്കുള്ളിൽ രണ്ടാം ഡോസ് എടുക്കണമെന്നാണ് മെഡിക്കൽ ഉപദേശം ലഭിച്ചിരിക്കുന്നത്.
Discussion about this post