കൊച്ചി: ഇന്നുമുതല്‍ നാലുവരെ സംസ്‌ഥാനത്തു കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്നും, ഒരുതരത്തിലുള്ള കൂടിച്ചേരലുകള്‍ പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. നിയമസഭാതെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ടാണു കോടതി നിര്‍ദേശം. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ഒത്തുകൂടുന്നവര്‍ക്കെതിരേ പകര്‍ച്ചവ്യാധി പ്രതിരോധനിയമമനുസരിച്ച് കേസെടുക്കണമെന്നും നിർദ്ദേശത്തിലുണ്ട്.
രാഷ്‌ട്രീയകക്ഷികളുടെ വിജയാഹ്ലാദപ്രകടനങ്ങള്‍ അനുവദിക്കരുതെന്നും, തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാനദണ്ഡങ്ങള്‍ കടലാസില്‍ ഒതുങ്ങിയാല്‍ പോരെന്നും കോടതി ചൂണ്ടിക്കാട്ടി . പോലീസും ജില്ലാഭരണകൂടവും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും കോടതി നിർദ്ദേശിച്ചു.
ആളുകള്‍ കൂട്ടംകൂടുന്നതിനെതിരേ കര്‍ശന നടപടി നിര്‍ദേശിച്ചിട്ടുണ്ടെന്നു സംസ്‌ഥാന സര്‍ക്കാരിനുവേണ്ടി സ്‌റ്റേറ്റ് അറ്റോര്‍ണി അറിയിച്ചു. നടപടി സംബന്ധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട് .
Discussion about this post