തിരുവനന്തപുരം:രാജ്യമാകമാനം കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി പടരുമ്പോൾ ദേശീയ ശരാശരിക്കും മുകളിൽ കേരളത്തിലെ കൊവിഡ് നിരക്ക്. ദേശീയ ശരാശരി 6.92 ശതമാനത്തിൽ നിൽക്കുമ്പോൾ സംസ്ഥാനത്ത് ഇത് 10.31 ശതമാനമാണ്. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി ദേശീയ തലത്തിൽ 21.46 ശതമാനവും സംസ്ഥാനത്ത് 25.19 ശതമാനവുമാണ്. ഈ കണക്കുകൾ ആശങ്കയുളവാക്കുന്നതാണ്.
അതേസമയം അടുത്ത രണ്ടാഴ്ചകൂടി കോവിഡ് രോഗികളുടെ എണ്ണം ഇതേ നിലയിൽ തുടരുകയോ ഉയരുകയോ ചെയ്യാനിടയുണ്ടെന്ന് വിദഗ്ധ സമിതി മുന്നറിയിപ്പ് നൽകുന്നു. തിരുവനന്തപുരത്ത് ചികിത്സ ആവശ്യമുള്ള പ്രതിദിന രോഗികളുടെ എണ്ണം ഈ ഘട്ടത്തിൽ 2500 മുതൽ നാലായിരംവരെ ആയേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലും രോഗികളുടെ എണ്ണം കൂടുമെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരത്ത് കൂടുതൽ ഐ.സി.യു. കിടക്കകൾ ഒരുക്കേണ്ടിവരുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടൽ. കൊല്ലം, എറണാകുളം ജില്ലകളിലും അധിക സൗകര്യമൊരുക്കേണ്ടിവരുമെന്ന് സമിതി നിർദേശിക്കുന്നു.
Discussion about this post