കോഴിക്കോട്: തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബംഗാളില്‍ നടക്കുന്ന കൂട്ടനരഹത്യക്കെതിരെ ടാഗോര്‍ ജയന്തി ദിനമായ വെള്ളിയാഴ്ച രാവിലെ 9 ന്ഗീതാഞ്ജലി ആലപിച്ച് തപസ്യ കലാ സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ സാംസ്‌കാരിക നായകന്മാരും ബംഗാളിലെ ഇരകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട്സേവ് ബംഗാള്‍ ദിനമായി ആചരിക്കും .വൈകിട്ട് 6ന് വീടുകളില്‍ സേവ് ബംഗാള്‍ പ്ലക്കാര്‍ഡുകളേന്തി ദീപം തെളിയിക്കും. ദേശീയ ഗാനമാലപനത്തോടെ ചടങ്ങ് സമാപിക്കും.
കലയുടെയും സാഹിത്യത്തിന്റെയും നവോത്ഥാന ചിന്തയുടെയും ഈറ്റില്ലമായിരുന്ന ബംഗാള്‍ ഇന്ന് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് മമതാ ബാനര്‍ജിയുടെ ഭരണ ത്തണലില്‍ അഴിഞ്ഞാടുന്ന കലാപകാരികളുടെ അതിനിന്ദ്യമായ ആക്രമണങ്ങളുടെ പേരിലാണെന്ന് തപസ്യ സംസ്ഥാന പ്രസിഡന്റ് മാടമ്ബ് കുഞ്ഞുകുട്ടന്‍, ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
‘ജനാധിപത്യപരമായ സംവാദമാണ് ആരോഗ്യകരമായ രാഷ്ട്രീയ ചിന്തയുടെ നട്ടെല്ല്. ഈ യാഥാര്‍ത്ഥ്യം പൂര്‍ണമായും നിരസിച്ചു കൊണ്ടുള്ള അക്രമങ്ങളാണ് ബംഗാളിലിന്ന് അശാന്തി പടര്‍ത്തുന്നത്. ദേശീയതയുടെ പതാകയേന്തിയതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ കൂട്ട ബലാത്സംഗത്തിനിരയാവുന്നു. മാതാപിതാക്കന്മാരുടെ മുന്നില്‍ വെച്ച് മക്കള്‍ കൊല്ലപ്പെടുന്നു.വീടുകള്‍ അഗ്‌നിക്കിരയാവുന്നു. എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ തല്ലിത്തകര്‍ക്കുന്നു.
ഏകാധിപതിയായ മമതാ ബാനര്‍ജി മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റതോടെ ബംഗാള്‍ കലാപത്തീച്ചൂളയായി മാറുകയാണ്. സ്ത്രീകളും കുഞ്ഞുങ്ങളും കൊല്ലപ്പെട്ടതിന്റെ ഒട്ടേറെ വാര്‍ത്തകള്‍ പുറത്തു വരുന്നു. രവീന്ദ്രനാഥ ടാഗൂറിന്റെയും സത്യജിത് റേയുടെയും മണ്ണില്‍ വെച്ച് സാധുക്കളായ മനുഷ്യര്‍ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും പിറന്ന നാട്ടില്‍ നിന്ന് നിരാലംബരായി ആട്ടിയോടിക്കപ്പെടുകയും ചെയ്യുന്നത് കാണാതെ പോകുന്നത് സാംസ്‌കാരിക കേരളത്തിന് ഭൂഷണമല്ല.
കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരും പൊതു സമൂഹവും ഈ കാട്ടാള നീതിക്കെതിരെ ശക്തമായി പ്രതികരിക്കണമെന്ന് തപസ്യ അഭ്യര്‍ത്ഥിച്ചു. കലാപകാരികളെ നിയമത്തിന്റെ മുന്നിലെത്തിച്ച് ഉചിതമായ ശിക്ഷ നല്‍കുവാന്‍ ഭരണകൂടത്തിന് ചുമതലയുണ്ട്. ബംഗാളിലെ ക്രമസമാധാനനില ശാന്തമാക്കുവാന്‍ ആവശ്യമായ നടപടികള്‍ ബംഗാള്‍ ഗവണ്‍മെന്റ് സ്വീകരിക്കണ’മെന്നും തപസ്യ ആവശ്യപ്പെട്ടു.
Discussion about this post