ഡല്‍ഹി: കോവിഡ് ആശ്വാസ നിധിയിലേക്ക് സംഭാവന നല്കി ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മ്മയും. മഹാമാരിയെ നേരിടാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു കോടി രൂപയാണ് താര ദമ്പതികള്‍ സംഭാവന നല്‍കിയത്.
കൂടാതെ ഓണ്‍ലൈന്‍ വഴിയുള്ള പണ സമാഹരണ യജ്ഞമായ കീറ്റോ ക്രൗഡ് ഫണ്ടിങ്ങിന് ഇരുവരും വിഡിയോ സന്ദേശത്തിലൂടെ തുടക്കം കുറിച്ചു. കോവിഡ് പ്രതിരോധ പരിപാടികള്‍ക്കായി ക്രൗഡ് ഫണ്ടിങ്ങിലൂടെ ഏഴു കോടി സമാഹരിക്കുകയാണ് ലക്ഷ്യം.
“നിങ്ങളുടെ പിന്തുണക്ക് ഞങ്ങള്‍ നന്ദിയുള്ളവരായിരിക്കും. നമുക്കെല്ലാവര്‍ക്കും ഒത്തുചേര്‍ന്ന് നമ്മുടെ പിന്തുണ ആവശ്യമുള്ളവരെ സഹായിക്കാം. ഞങ്ങളുടെ ഉദ്യമത്തില്‍ ചേരാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നുവെന്നും കോഹ് ലി ട്വീറ്റ് ചെയ്തു. കൂടാതെ, #InThisTogether എന്ന ഹാഷ് ടാഗ് ക്യാമ്പയിനും താരങ്ങള്‍ തുടക്കം കുറിച്ചിട്ടുണ്ട്.
https://twitter.com/imVkohli/status/1390532345753522180?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1390532345753522180%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.madhyamam.com%2Findia%2Fvirat-kohli-anushka-sharma-donate-rs-2-crore-in-covid-19-fight-795006
Discussion about this post