കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലർ കെ കെ ശിവന്‍ (55) കോവിഡ് ബാധിച്ചു മരിച്ചു. കമ്മട്ടിപ്പാടം (ഗാന്ധിനഗര്‍) ഡിവിഷനില്‍നിന്നുള്ള കൗണ്‍സിലര്‍ ആയിരുന്നു.
സിഐടിയു എറണാകുളം ജില്ലാ കമിറ്റിയംഗവും ഹെഡ് ലോഡ് ആൻഡ് ജനറല്‍ വര്‍ക്കേഴ്‌സ് ജില്ലാ സെക്രട്ടറിയുമായിരുന്നു. പട്ടികജാതി ക്ഷേമസമിതി എറണാകുളം ജില്ലാ ട്രഷറര്‍, വൈറ്റില സിപിഎം എരിയ കമ്മിറ്റിയംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
കൊവിഡ് ബാധിതനായ ശിവനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയോടെ സ്ഥിതി വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരുകയാണ്. ഇന്ന് 41971 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ ദിനംപ്രതി ഉയരുകയാണ്. ഇന്ന് 64 മരണം ആണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5746 ആയി.
Discussion about this post