തിരുവനന്തപുരം: ഓക്സിജൻ പ്രതിസന്ധി മറികടക്കാൻ കേരളത്തിന് ഉറച്ച പിന്തുണയുമായി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ നിധിയിൽ നിന്നും സംസ്ഥാനത്തിന് കൂടുതൽ ഓക്‌സിജൻ പ്ലാന്റുകൾ അനുവദിച്ചു. മൂന്ന് ജില്ലകളിലാണ് പുതിയ ഓക്സിജൻ പ്ലാന്റുകൾക്ക് അനുമതി നൽകിയിരിക്കുന്നത്.
കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകൾക്കാണ് ഇപ്പോൾ ഓക്‌സിജൻ പ്ലാന്റുകൾ അനുവദിച്ചിരിക്കുന്നത്. ഓക്സിജൻ പ്ലാന്റുകൾക്കായി പ്രധാനമന്ത്രിയുടെ ഫണ്ടിൽ നിന്നും സംസ്ഥാനത്തിന് കഴിഞ്ഞ ദിവസങ്ങളിലും സഹായം അനുവദിച്ചിരുന്നു. ഇതോടെ പിഎംകെയറിന്റെ കീഴിൽ കേരളത്തിന് അനുവദിച്ച പ്ലാന്റുകളുടെ എണ്ണം അഞ്ചായി.
സംസ്ഥാനത്ത് നിലവിൽ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും മാത്രമാണ് ഓക്സിജൻ പ്ലാന്റുകൾ പ്രവർത്തിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വരും ദിവസങ്ങളിലും കേന്ദ്രം കൂടുതൽ സഹായങ്ങൾ കേരളത്തിന് നൽകുമെന്നാണ് സൂചന.
Discussion about this post