മലപ്പുറം: മലപ്പുറത്ത് പൊലീസ് അടച്ച കണ്ടെയ്ന്മെന്റ് സോൺ ബലം പ്രയോഗിച്ച് തുറന്ന സംഭവത്തിൽ പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്. വാഴക്കാട് പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് അംഗം അഡ്വ. നൗഷാദ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്.
കൊവിഡ് വ്യാപനത്തെ തുടർന്ന് പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണായ ഇവിടെ പോലീസും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് അടച്ച റോഡുകളാണ് പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി തുറന്നത്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കോവിഡ് രോഗികളുടെ എണ്ണവും ദിനംപ്രതി വര്‍ധിച്ചു വരുന്ന പഞ്ചായത്തുകള്‍ പൂര്‍ണമായും അടച്ചിടുകയാണ് ചെയ്യാറുള്ളത്. എന്നാല്‍, റോഡുകള്‍ അടയ്ക്കാന്‍ വാഴക്കാട് പഞ്ചായത്ത് തയ്യാറാകുന്നില്ലെന്ന് പൊലീസ് ആരോപിക്കുന്നു.
രോഗവ്യാപനം തടയാന്‍ നാട്ടുകാര്‍ സഹകരിക്കണമെന്ന് പോലീസ് ആവർത്തിച്ച് അഭ്യർത്ഥിച്ചു.
Discussion about this post