മൗദൂദിഭൂമിയുടെ ഇരട്ടത്താപ്പിനെതിരേ ആർ എസ് എസ്.
മുതിർന്ന ആർ എസ് എസ് പ്രചാരകനും സംഘപരിവാർ ബൗദ്ധികസംഘടനയായ പ്രജ്ഞാപ്രവാഹിന്റെ ദേശീയ സംയോജകനുമായ ജെ നന്ദകുമാർ ആണ് മാതൃഭൂമിയുടെ ഇരട്ടത്താപ്പിനെ പൊളിച്ചുകാട്ടുന്ന അഭിപ്രായപ്രകടനം നടത്തിയത്. #ShameOnMathrubhumi എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് അദ്ദേഹം ചെയ്ത ട്വീറ്റ് സാമൂഹ്യമാദ്ധ്യമങ്ങളിൽ തരംഗമാകുകയാണ്.
2018ൽ ഒരു പാലസ്തീനിയൻ നേഴ്സ് ഇസ്രേയൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ മാതൃഭൂമി റിപ്പോർട്ട് ചെയ്തത് ഇസ്രേയൽ ക്രൂരതയ്ക്ക് ഇരയാവുന്ന പാലസ്തീനിയൻ ദൈന്യതയുടെ മുഖം എന്നായിരുന്നു. ഇന്ത്യക്കാരുമായോ കേരളീയരുമായോ യാതൊരു ബന്ധവുമില്ലാത്ത പാലസ്തീനിയൻ യുവതിയുടെ മരണം വലിയ ദയനീയതയോടെ അവർ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഒരു മലയാളി നേഴ്സ് ഇസ്രേയലിൽ പാലസ്തീൻ ഹമാസ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ “മലയാളി യുവതി ഇസ്രേയലിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു” എന്ന വളരെ നിർവികാരമായ വാർത്തയാണ് മാതൃഭൂമി നൽകിയത്.
പാലസ്തീൻ ഭീകരവാദികൾ സ്ത്രീകളേയും കുട്ടികളേയും മനുഷ്യമറയാക്കിയാണ് പലപ്പോഴും ആക്രമണങ്ങൾ നടത്തുന്നത്. ഇസ്രേയലിന്റെ പ്രത്യാക്രമണത്തിൽ ദൗർഭാഗ്യവശാൽ ആരെങ്കിലും കൊല്ലപ്പെട്ടാൽ അവരെ ലോകത്തിനു മുന്നിൽ വിറ്റ് ഇരവാദം മുഴക്കാൻ വേണ്ടി കൂടിയാണ് ഈ മനുഷ്യമറയിൽ ഇവർ ഭീകരാക്രമണങ്ങൾ നടത്തുന്നത് എന്ന് ലോകം അംഗീകരിച്ചിട്ടുള്ളതാണ്.
എന്നാൽ ഇസ്രേയലിൽ വ്യോമാക്രമണം പ്രതിരോധിക്കാനുള്ള അയൺ ഡോം ഇല്ലായിരുന്നെങ്കിൽ ആയിരക്കണക്കിനു ജനങ്ങൾ കൊല്ലപ്പെട്ടേക്കാവുന്ന ഭീകരമായ വ്യോമാക്രമണം പാലസ്തീൻ ഭീകരവാദികൾ നടത്തിയിട്ടും കൊല്ലപ്പെട്ടവരിൽ മലയാളിയായ ഒരു പ്രവാസി നേഴ്സ് ഉൾപ്പെട്ടിട്ടും ‘മലയാളി യുവതി ഇസ്രേയലിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു‘ എന്ന വളരെ നിർവികാരമായ വാർത്ത നൽകിയ മാതൃഭൂമിയ്ക്കെതിരേ വലിയ പ്രതിഷേധമാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ഉയർന്നത്.
പ്രതിപക്ഷനേതാവ് ഉമ്മൻ ചാണ്ടി മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ വരെ അവരുടെ ഫെയിസ്ബുക്ക് പോസ്റ്റുകളിൽ പാലസ്തീൻ ഭീകരവാദികളെപ്പറ്റിയുള്ള പരാമർശം പിന്നീട് തിരുത്തി. ഇസ്ലാമിക ഭീകരവാദികളുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ ഇടത് വലത് പാർട്ടികളും പ്രധാന മാദ്ധ്യമങ്ങളും എന്നത് ഞെട്ടിയ്ക്കുന്നതാണെന്നായിരുന്നു സാമൂഹ്യമാദ്ധ്യമങ്ങളിലെ അഭിപ്രായം.
പാകിസ്ഥാൻ എന്ന ആശയത്തിന്റെ തന്നെ പ്രയോക്താവും ആഗോള ഭീകരവാദത്തിന്റെ ആണിക്കല്ലുമായ ജമായത്തേ ഇസ്ലാമിയുടെ തലതൊട്ടപ്പനാണ് അബുൾ മൗദൂദി. മതനിരപേക്ഷത, ദേശീയത, സോഷ്യലിസം തുടങ്ങിയ ‘പാപങ്ങളെ‘ ഇസ്ലാമിക നിയമം വഴി തുടച്ചുനീക്കി, മുഗൾ ആക്രമണകാരിയായ ഔറംഗസേബിന്റേതുപോലെയുള്ള ഭരണം കൊണ്ടുവരണമെന്നായിരുന്നു മൗദൂദിയുടെ സ്വപ്നം. അതിനായാണ് ജമായത്തേ ഇസ്ലാമി വഴി അയാൾ ലോകം മുഴുവൻ ഭീകരവാദത്തിന്റെ വിത്തു വിതച്ചത്.
ഈ അവസരത്തിലാണ് ദേശീയതയ്ക്കു വേണ്ടിയും സ്വാതന്ത്ര്യസമരത്തിനു വേണ്ടിയും ഉണ്ടാക്കിയ ദിനപ്പത്രമായ മാതൃഭൂമി ഇന്ന് ദേശവിരുദ്ധരായ മൗദൂദികളുടെ കാൽച്ചുവട്ടിൽ കിടന്ന് പിടയുന്നതിനെ ജെ നന്ദകുമാർ #ShameOnMathrubhumi എന്ന ഹാഷ്ടാഗുപയോഗിച്ച് ‘മൗദൂദിഭൂമി‘ എന്ന് ട്വിറ്ററിലൂടെ പരിഹസിച്ചത്. ട്വിറ്ററിൽ ഈ കുറിപ്പ് തരംഗമാകുകയാണ്.
#ShameOnMathrubhumi
When a Palestinian nurse was killed in 2018, MoududiBhumi reported 'Angel lost life in Israel's savagery'. Now when an Indian nurse lost her life in Palestinian Jihadi attack, the same paper reported 'Malayali woman killed in shell attack in Israel'. pic.twitter.com/sX4L0dYdnf— J Nandakumar (@kumarnandaj) May 12, 2021
Discussion about this post