കാഠ്മണ്ഡു: നേപ്പാളിലെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിച്ചു. പാർലമെന്റ് പിരിച്ചു വിട്ടതായി പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരി അറിയിച്ചു. അടുത്ത ആറ് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താനും തീരുമാനമായി.
നവംബര്‍ 12 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലായിരിക്കും തിരഞ്ഞെടുപ്പ്. പുതിയ മന്ത്രിസഭ രൂപീകരിക്കാനുളള പ്രധാനമന്ത്രി ഒലിയുടെ അവകാശവാദം നിയമോപദേശത്തെത്തുടര്‍ന്ന് പ്രസിഡന്റ് തള്ളിയതോടെയാണ് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ രാഷ്ട്രപതി തീരുമാനിച്ചത്.
പാർട്ടിയിലെ വിഭാഗീയതയാണ് കമ്മ്യൂണിസ്റ്റ് നേതാവായ കെ പി ശർമ്മ ഒലിക്ക് സ്ഥാനം നഷ്ടമാകാൻ കാരണം. ഒലിയെ വീണ്ടും നിയമിക്കുകയാണെങ്കില്‍ രാജ്യത്ത് കലാപമുണ്ടാകുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട് ഉണ്ടായിരുന്നു. നിലവിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു വിഭാഗം പ്രതിപക്ഷത്താണ്. നേപ്പാളി കോണ്‍ഗ്രസ്, മാവോവാദി പാര്‍ട്ടി, സമാജ്ബാദി ജനതാ പാര്‍ട്ടി എന്നിവയാണ് മറ്റ് പ്രതിപക്ഷ പാർട്ടികൾ.
Discussion about this post