സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സിപിഎം നേതാക്കളുടെ സാമൂഹിക പ്രതിബദ്ധതയില്ലായ്മ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. സാമൂഹിക അകലം പാലിക്കാതെ പരസ്പരം ആശ്ലേഷിക്കുന്ന മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെയും നിലവിലെ ആരോഗ്യ മന്ത്രി വീണ ജോർജ്ജിന്റെയും ചിത്രങ്ങളാണ് വൈറൽ ആയിരിക്കുന്നത്.
സാമൂഹിക അകലം പാലിക്കാത്തതിന് ദിനം പ്രതി നൂറിലധികം കേസുകളാണ് സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്യുന്നത്. ഇവയിൽ നല്ല തുക പിഴയായും ജനങ്ങളിൽ നിന്നും ഈടാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, ‘നേതാക്കൾക്ക് കൊറോണയും സാമൂഹിക അകലവുമൊന്നും ബാധകമല്ലേ‘യെന്ന ന്യായമായ ചോദ്യമാണ് പൊതുജനങ്ങളിൽ നിന്നും ഉയരുന്നത്.
എൽഡിഎഫ് സർക്കാരിന്റെ സ്ത്യപ്രതിജ്ഞ വേദിക്ക് പുറത്ത് മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള ആൾക്കൂട്ടം രൂപപ്പെട്ടത് വാർത്തയായതിന് പിന്നാലെയാണ് മന്ത്രിയുടെയും മുൻ മന്ത്രിയുടെയും കൊവിഡ് പ്രോട്ടോക്കോൾ ലംഘനം വിവാദമാകുന്നത്.
Discussion about this post