ബംഗലൂരു: ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടു. ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന ക്രിസ്തുമത വിശ്വാസിയായ യുവാവാണ് മതപരിവർത്തനത്തിനു ശേഷം ഐസിൽ ചേർന്നതും ലിബിയയിൽ ചാവേർ സ്ഫോടനം നടത്തിയതെന്നുമാണ് ഐഎസ് വ്യക്തമാക്കുന്നത്. ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ ദേശീയ മാധ്യമങ്ങൾ പുറത്ത് വിട്ടു.
കൊല്ലപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്റെ വിശദവിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. പുരാതനമായ ക്രിസ്ത്യൻ കുടുംബത്തിലെ അംഗമാണ് ഇയാളെന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് വിശദീകരിക്കുന്നത്. ഇസ്ലാമിനെക്കുറിച്ച് അറിഞ്ഞതിനു ശേഷം ജിഹാദ് ചെയ്യാൻ തീരുമാനിച്ചെന്നും തുടർന്ന് ഐഎസിൽ ചേർന്ന് പ്രവർത്തിക്കുന്നതിനായി ലിബിയയിലേക്ക് പോയെന്നുമാണ് വിവരം. ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന ശേഷം അബൂബക്കർ അൽ ഹിന്ദി എന്ന പേര് സ്വീകരിച്ച ഇയാളുടെ കൃസ്ത്യൻ നാമം വ്യക്തമല്ല.
സംഭവത്തിൽ എൻ ഐ എ ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷണം നടത്തിയേക്കും. കേരളത്തിൽ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്താനിലേക്കും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുൾപ്പെടെ നിരവധി പേർ ഐഎസിനു വേണ്ടി ഭീകരപ്രവർത്തനത്തിന് പോയിരുന്നു. ഇവരിൽ ലരും കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Discussion about this post