കൊച്ചി: സ്വന്തം നിലയ്ക്ക് ഒരു കോടി ഡോസ് വാക്സിൻ വാങ്ങുമെന്ന നിലപാടിൽ നിന്നും പിന്മാറി സംസ്ഥാന സർക്കാർ. ഇതിനായുള്ള ഓർഡർ റദ്ദാക്കിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വാക്സിൻ വിതരണം കേന്ദ്ര പരിധിക്കുള്ളിൽ നിന്ന് മാത്രമെന്ന് കമ്പനികൾ അറിയിച്ചതിനെ തുടർന്നാണ് സർക്കാരിന്റെ പിന്മാറ്റം.
രാജ്യത്തെ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കൊവിഡ് വാക്സിൻ സൗജന്യമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനങ്ങൾക്ക് കേന്ദ്രം സൗജന്യമായി വാക്സിൻ വാങ്ങി നൽകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ സ്വന്തം നിലയ്ക്ക് വാക്സിൻ വാങ്ങാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ഫലത്തിൽ അപ്രസക്തമായിരുന്നു.
അതേസമയം വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. പുതിയ വാക്സീൻ വിതരണ നയം സംബന്ധിച്ച് കേന്ദ്ര സർക്കാർ നാളെ നിലപാടറിയിക്കാനിരിക്കെയാണ് ഇത്.
Discussion about this post