കൊച്ചി: എറണാകുളത്തും മൂന്ന് കോടിയിലേറെ വിലമതിക്കുന്ന മരങ്ങള്‍ മുറിച്ചതായി കണ്ടെത്തി. വിവാദ ഉത്തരവിന്‍റെ മറവില്‍ നിരവധി മരങ്ങളാണ് നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചില്‍ നിന്ന് മുറിച്ച് കടത്തിയത്
മരം മുറിക്കാനുള്ള പാസ് മിക്കയിടങ്ങളിലും നല്‍കിയത് റവന്യൂ വകുപ്പിന്‍റെ കടുത്ത സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. നേര്യമംഗലം എറണാകുളം ഇടുക്കി ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്നസ്ഥലം ആയതിനാല്‍ നിരവധി മരങ്ങള്‍ ആണ് മുറിച്ച് കടത്തിയത്.
നാനൂറിലേറെ മരങ്ങളാണ് വനം മാഫിയ സംഘം മാസങ്ങള്‍ക്കുള്ളില്‍ നേര്യമംഗലം വനമേഖലയില്‍ നിന്ന് മുറിച്ച് കടത്തിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കൂടുതലും കടത്തിയത് തേക്ക് തടികളാണ്. അറുപതോളം പാസുകളാണ് നേര്യമംഗലം റേഞ്ചില്‍ അനുവദിച്ചത്. പാസ് അനുവദിക്കാന്‍ വനം വകുപ്പിന് റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നടക്കം വലിയ സമ്മര്‍ദ്ദം നേരിടേണ്ടി വന്നു
Discussion about this post