തിരുവനന്തപുരം: മരംമുറി അഴിമതിക്കെതിരെ സംസ്ഥാന വ്യാപകമായി സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി മുതിർന്ന ബിജെപി നേതാക്കൾ ഇന്ന് മരംമുറിക്കൽ നടന്ന സ്ഥലങ്ങൾ സന്ദർശിക്കും. സംസ്ഥാന ഭാരവാഹിയോഗത്തിന്‍റെ തീരുമാനപ്രകാരമാണ് സന്ദർശനം.
സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പത്തനംതിട്ട ജില്ലയിലും ദേശീയ നിർവാഹകസമിതി അംഗം പി. കെ. കൃഷ്ണദാസ് തൃശ്ശൂരിലും സന്ദർശനം നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് കാസർകോടും, വൈസ് പ്രസിഡന്‍റ് എ. എൻ. രാധാകൃഷ്ണ ൻ എറണാകുളം, ഇടുക്കി ജില്ലകളിലെ സ്ഥലങ്ങളിലും സന്ദർശനം നടത്തും.
ഈ മാസം 16-ന് സംസ്ഥാനത്തെ 15,000 കേന്ദ്രങ്ങളിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള ധർണയും ബിജെപി സംഘടിപ്പിക്കും.
Discussion about this post