മുംബൈ: ഇന്ത്യയെന്നത് അടിമപ്പേരാണെന്നും അത് തിരികെ ഭാരതമെന്നാക്കി മാറ്റണമെന്നും ബോളിവുഡ് നടി കങ്കണ റണാവത്ത്. ‘ബ്രിട്ടീഷുകാരാണ് നമുക്ക് ഇന്ത്യ എന്ന അടിമപ്പേര് നല്‍കിയത് എന്നും കങ്കണ പറഞ്ഞു. തദ്ദേശീയ സാമൂഹ മാധ്യമമായ കൂവിലാണ് കങ്കണ തന്റെ പ്രതികരണം രേഖപ്പെടുത്തിയത്.
പൗരാണികമായ ആത്മീയതയിലും ജ്ഞാനത്തിലും ഉറച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് ഉയര്ത്തെണീക്കാനാകൂകുവെന്നും അതാണ് നമ്മുടെ മഹത്തായ നാഗരികതയുടെ ആത്മാവെന്നും കങ്കണ പറയുന്നു.
കങ്കണയുടെ വാക്കുകളിലൂടെ:
‘ലോകം നമ്മിലേക്ക് നോക്കുന്നുണ്ട്. വേദങ്ങള്‍, ഗീത, യോഗയില്‍ എന്നിവയില്‍ ആഴത്തില്‍ നാം നിലകൊള്ളണം. പടിഞ്ഞാറന്‍ രാജ്യങ്ങളെ പകര്‍ത്തിയല്ല നാം ലോകത്തിന്റെ നേതാവാകേണ്ടത്. ഇന്ത്യയെന്ന അടിമപ്പേരു മാറ്റി ഭാരതം എന്നാക്കാമോ?’
‘ബ്രിട്ടീഷുകാരാണ് നമുക്ക് ഇന്ത്യ എന്ന അടിമപ്പേര് നല്‍കിയത്. എന്ത് പേരാണിത്. ഭാരതത്തിന്റെ അര്‍ത്ഥം നോക്കൂ. ഭാവ്, രാഗ്, താല് എന്ന മൂന്ന് വാക്കില്‍ നിന്നാണ് അതുണ്ടായത്. നമ്മള് നഷ്ടപ്പെട്ട മഹത്വത്തെ തിരിച്ചുപിടിക്കണം. ഭാരതം എന്ന പേരില്‍ നിന്നു തന്നെ അതു തുടങ്ങാം
Discussion about this post