പുതുച്ചേരി: പുതുച്ചേരിയുടെ 41 വർഷത്തെ ചരിത്രത്തിനിടെ ആദ്യമായി ബിജെപിക്ക് പ്രാതിനിധ്യമുള്ള സർക്കാർ അധികാരത്തിൽ. ആദ്യത്തെ വനിതാ കാബിനറ്റ് മന്ത്രിയും ഉടൻ സത്യപ്രതിജ്ഞ ചെയ്യും. ബിജെപി സഖ്യകക്ഷിയായ എ ഐ എൻ ആർ സി അംഗം ചന്ദിര പ്രിയങ്കയാണ് പുതുച്ചേരിയിലെ ആദ്യ വനിതാ കാബിനറ്റ് മന്ത്രിയാകുന്നത്.
ജൂൺ 27നാണ് സഖ്യസർക്കാരിന്റെ ആദ്യ മന്ത്രിസഭാ വികസനം. മന്ത്രിമാരുടെ പട്ടിക മുഖ്യമന്ത്രി രംഗസാമി ലെഫ്റ്റ്നന്റ് ഗവർണർ തമിഴിശൈ സൗന്ദരരാജന് കൈമാറി. രാഷ്ട്രപതിയുടെ അനുമതി കിട്ടിയാൽ സത്യപ്രതിജ്ഞ ചെയ്യാം.
ഞായറാഴ്ചയാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2.30ന് ലെഫ്റ്റ്നന്റ് ഗവർണറുടെ ഓഫീസായ രാജ് നിവാസിൽ വെച്ചായിരിക്കും ചടങ്ങ്. ഇതോടെ മുഖ്യമന്ത്രി ഉൾപ്പെടെ ആകെ മന്ത്രിമാരുടെ എണ്ണം ആറാകും.
Discussion about this post