ആലപ്പുഴ: സിപിഎം പഞ്ചായത്തംഗത്തിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്. ചെങ്ങന്നൂർ പുലിയൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് അംഗം അമ്പാടി പ്രമോദിനെതിരെയാണ് കേസ്.
കഴിഞ്ഞ ജനുവരി 27നായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹമോചനക്കേസിൽ സഹായിക്കാമെന്ന വാഗ്ദാനവുമായി തന്റെ വീട്ടിലെത്തിയ പ്രമോദ് കടന്നുപിടിച്ചെന്നു യുവതി പൊലീസിന് മൊഴി നൽകി.
സംഭവത്തിന് ശേഷം പ്രമോദ് മാനസിക പീഡനം തുടർന്നതോടെയാണ് പരാതി നൽകാൻ തീരുമാനിച്ചതെന്ന് യുവതി വെളിപ്പെടുത്തി.
Discussion about this post