കൊച്ചി: നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്ന ഹർജി പരിഗണിക്കാനാവില്ലെന്ന് അമ്മ ബിന്ദുവിനോട് ഹൈക്കോടതി. അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹേബിയസ് കോര്‍പ്പസ് ആയി പരിഗണിക്കാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കി.
മകള്‍ക്കും കൊച്ചുമകള്‍ക്കും ഐഎസ് പ്രവര്‍ത്തനങ്ങളുമായി ഇപ്പോള്‍ ബന്ധമില്ല. അതിനാല്‍ ഇരുവരെയും തിരികെ എത്തിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. കോടതിയുടെ അറിയിപ്പോടെ ബിന്ദു ഹേബിയസ് കോർപസ് പിൻവലിച്ചു.
2013ൽ, കാസർകോട് വിദ്യാർഥിയായിരിക്കെയാണ് നിമിഷ മതം മാറി ഇസ്ലാം ആയത്. പിന്നീട് സുഹൃത്തായ പാലക്കാട് യാക്കര സ്വദേശി ബെക്സണെ വിവാഹം കഴിച്ചു. ഇയാൾ മതം മാറി ഇസ എന്ന പേര് സ്വീകരിച്ചു. ഭർത്താവുമൊന്നിച്ചു പിന്നീട് ശ്രീലങ്കയിലേക്കുപോയതായി കുടുംബത്തിനു വിവരം ലഭിച്ചു. പിന്നീട് ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് അഫ്ഗാനിസ്ഥാനിലേക്ക് കടക്കുകയായിരുന്നു. ഇവിടെ വെച്ച് ഐഎസ് ഭീകരനായ ഭർത്താവ് ഇസ കൊല്ലപ്പെട്ടു.
നിലവിൽ 13 രാജ്യങ്ങളിൽ നിന്നുള്ള 408 ഭീകരവാദികളോടൊപ്പം അഫ്ഗാൻ ജയിലിൽ കഴിയുകയാണ് നിമിഷ ഫാത്തിമ. ഇവർക്ക് ഒരു കുഞ്ഞുമുണ്ട്.
Discussion about this post