തിരുവനന്തപുരം: ചാനൽ ചർച്ചയ്ക്കിടെ മാസ്ക് കൊണ്ട് മൂക്കു തുടച്ച് വിവാദത്തിലായി സിപിഎം എം എൽ എ പി പി ചിത്തരഞ്ജൻ. എം എൽ എ മാസ്ക് കൊണ്ട് മുഖം തുടയ്ക്കുന്ന രംഗങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ തോതിൽ വിമർശനത്തിന് കാരണമായിരുന്നു. എം എൽ എയുടെ നടപടി തെറ്റായ സന്ദേശം നൽകുന്നതാണെന്ന് വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു.
ഇതിനെ ട്രോളി സംവാദകൻ ശ്രീജിത്ത് പണിക്കർ രംഗത്തെത്തി. എം എൽ എ മാസ്ക് കൊണ്ട് മുഖം തുടക്കുന്ന ചിത്രത്തിനൊപ്പം;
‘ഇറ്റിറ്റുവീഴും നീർ തുള്ളിതൻ സംഗീതം
ഹൃത്തന്തികളിൽ പടർന്ന നേരം…
ഒരു മാത്ര വെറുതേ തുടച്ചുപോയി…
എന്നാണ് ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
https://www.facebook.com/panickar.sreejith/posts/4263859290300780
അതേസമയം സംഭവത്തിൽ ക്ഷാമപണവുമായി എം എൽ എ രംഗത്തെത്തി. തന്റെ നടപടി തെറ്റായ സന്ദേശം നൽകാൻ ഇടയാക്കിയതിൽ ഖേദമുണ്ടെന്നും ഇത്തരം വീഴ്ചകൾ തുടർന്ന് ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
Discussion about this post