തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി നിമിത്തം ഉണ്ടായ സാമ്പത്തിക ശോഷണം മറികടക്കാൻ ക്ഷേത്രങ്ങളിലെ പാത്രങ്ങൾ വിൽക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. മണ്ഡലകാലത്ത് ശബരിമലയില്‍ നിന്നു ലഭിക്കുന്ന പണമായിരുന്നു പ്രധാന വരുമാന സ്രോതസ്സ്.
എന്നാൽ കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ മണ്ഡലകാലത്ത് കാര്യമായ വരുമാനം കിട്ടിയില്ല. മാസപൂജ സമയത്തും മുന്‍വര്‍ഷങ്ങളിലേത് പോലെ ഭക്തര്‍ എത്തുന്നില്ല. അതു കൊണ്ട് മറ്റു രീതികളിൽ പണം കണ്ടെത്താനുള്ള മാർഗങ്ങൾ ആരായുകയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് പുതിയ നിയമനങ്ങൾ പരിമിതപ്പെടുത്താനും ബോർഡ് തീരുമാനിച്ചു. കാണിക്കയായി കിട്ടിയ സ്വർണത്തിന്റെ കണക്കെടുപ്പ് അവസാനഘട്ടത്തിലാണ്. 500 കിലോയിൽ താഴെ സ്വർണമേ ക്ഷേത്രങ്ങളിൽ ഉണ്ടാകൂ എന്നാണ് പ്രാഥമിക വിലയിരുത്തല്‍.
Discussion about this post