കുണ്ടറ പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ച സംഭവത്തിൽ മന്ത്രി എ കെ ശശീന്ദ്രനെതിരെ ട്രോളുമായി സംവാദകൻ ശ്രീജിത്ത് പണിക്കർ.
‘സ്വപ്നം ചിന്ത്യം ശശീന്ദ്രം
മാർജാരമോഹ സമ്മേളിതം
പരാതി പരിഹാരം സത്വരം
‘നല്ലരീതിയിൽ തീർക്കണം’
#പൂച്ചക്കുട്ടി_റിട്ടേൺസ്‘ എന്നാണ് ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/panickar.sreejith/posts/4280534285299947
അതേസമയം കുണ്ടറ പീഡന കേസിൽ പൊലീസ് കേസെടുത്തു. ബാറുടമയും എന്‍സിപി നിർവാഹക സമിതി അംഗവുമായ പത്മാകരനും രാജീവിനും എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പെൺകുട്ടി പരാതി നൽകിയതിനെ തുടർന്ന് ശശീന്ദ്രൻ പരാതിക്കാരിയുടെ അച്ഛനെ വിളിച്ചിരുന്നു. പാര്‍ട്ടി അംഗങ്ങള്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രയാസമില്ലാത്ത രീതിയില്‍ തീര്‍ക്കണം. അത് വിവാദമാക്കേണ്ടതില്ല എന്നതായിരുന്നു മന്ത്രിയുടെ ആവശ്യം.
എന്നാൽ പരാതിയിൽ ഉറച്ചു നിൽക്കുന്നതായി യുവതി പറഞ്ഞു. മന്ത്രി എ കെ ശശീന്ദ്രന്റെ ഭാഗത്തുനിന്നുണ്ടായ നടപടി തെറ്റാണ്. ഉചിതമായ നടപടി മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുവതി പറഞ്ഞു.
Discussion about this post