കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിനെതിരെ ട്രോളുമായി സംവാദകൻ ശ്രീജിത്ത് പണിക്കർ. ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ എന്ന പഴയ ഹിറ്റ് മലയാളം ചലച്ചിത്ര ഗാനത്തിന് പാരഡി രച്ചിച്ചാണ് ശ്രീജിത്ത് പണിക്കർ സിപിഎമ്മിനെ പരിഹസിക്കുന്നത്. ഫേസ്ബുക്കിൽ നിരവധി പേരാണ് ശ്രീജിത്ത് പണിക്കരുടെ പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
കരുവന്നൂർ മഠത്തിലെ ഇണക്കുയിലേ, ബാങ്കിൽ
ക്രമക്കേടും അറിഞ്ഞു കൊണ്ടുറക്കമായോ
പിടിച്ചപ്പോൾ ചൂടുണ്ടോ വിയർപ്പുണ്ടോ, നിന്നെ
പൂശുവാൻ കുമ്മായത്തിൻ സ്റ്റോക്കുണ്ടോ
കളിവള്ളം കെട്ടിയിട്ടു തേക്കടിയിൽ ഞാൻ
മലരണി റിസോർട്ടിനുള്ളിൽ മയങ്ങുമ്പോൾ
കളവിന്റെ കളിത്തേരിൽ വന്നില്ലേ, ഷെയർ
കളിവാക്കു പറഞ്ഞെന്നെ തേച്ചില്ലേ
പതിനഞ്ചാം വാർഡിലെ പൊതുജനത്തിരമാല
ബ്രണ്ണറായി മുറ്റത്തെത്തി വിളിക്കുന്നു
പ്രത്യേക ഏക്ഷനൊക്കെ എടുത്താട്ടെ, നിന്റെ
ധാർഷ്ട്യത്തെ ഉണർത്താതെ വന്നാട്ടെ
https://www.facebook.com/panickar.sreejith/posts/4291198830900159













Discussion about this post