ടോക്യോ: ഒളിമ്പിക്സ് ബാഡ്മിന്റണിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ കാത്ത് പി വി സിന്ധു ക്വാർട്ടർ ഫൈനലിൽ.
വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ഡെന്‍മാര്‍ക്ക് താരം മിയ ബ്ലിക്ഫെല്‍ഡിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് 21-15, 21-13 എന്ന സ്കോറിൽ തകർത്താണ് ഇന്ത്യൻ താരം ക്വാർട്ടറിൽ കടന്നത്.
രണ്ട് ഗെയിമുകളിലും ഏകപക്ഷീയമായ ആധിപത്യം പുലർത്തിയായിരുന്നു സിന്ധുവിന്റെ ജയം. മത്സരത്തിൻറ്റെ ഒരു ഘട്ടത്തിൽ പോലും സിന്ധുവിന് വെല്ലുവിളി ഉയർത്താൻ ഡാനിഷ് താരത്തിന് കഴിഞ്ഞില്ല.
Discussion about this post