ടോക്യോ: ഒളിമ്പിക്സ് സ്വർണം നേടാൻ ഗർഭനിരോധന ഉറ സഹായകമായതായി ഓസ്ട്രേലിയൻ തുഴച്ചിൽ മെഡലിസ്റ്റ് ജെസീക്ക ഫോക്സ്. ഒളിമ്പിക്സ് ഗെയിംസിന്റെ ഭാഗമായി സംഘാടകർ വിതരണം ചെയ്ത ഗർഭനിരോധന ഉറകളിലെ റബർ, ബോട്ടിന്റെ അറ്റകുറ്റപ്പണികൾക്കായി ഉപയോഗിച്ചതായാണ് ജെസീക്ക വെളിപ്പെടുത്തിയിരിക്കുന്നത്.
തന്റെ ടീം എങ്ങനെ മത്സരത്തിൽ വിജയിച്ചു എന്നത് ജെസീക്ക ടിക്ടോക്ക് വീഡിയോയിലൂടെ വെളിപ്പെടുത്തുന്നുണ്ട്. ‘തുഴച്ചിലുകാർ എങ്ങനെ കോണ്ടം ഉപയോഗിക്കുന്നു?‘ എന്ന തലക്കെട്ടോടെയാണ് താരം വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
https://www.instagram.com/p/CR3ZKqSBEjU/?utm_source=ig_embed&ig_rid=216b2b7d-2368-4cc1-9974-7e0ee3156d14
കോണ്ടം ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തിയ ബോട്ട് ഉപയോഗിച്ച് താരം വ്യക്തിഗത ഇനത്തിൽ വെങ്കലവും ടീം ഇനത്തിൽ സ്വർണവും നേടി. കഴിഞ്ഞ രണ്ട് ഒളിമ്പിക്സുകളിലും താരം മെഡൽ നേടിയിരുന്നു.
ഒളിമ്പിക്സിനെത്തിയ കായിക താരങ്ങൾക്കായി സംഘാടകർ 160,000 ഗർഭനിരോധന ഉറകളാണ് വിതരണം ചെയ്തത്. ഇവയൊന്നും ഒളിമ്പിക്സ് ഗ്രാമത്തിൽ ഉപയോഗിക്കാനല്ല, മറിച്ച് സ്വന്തം രാജ്യങ്ങളിലേക്ക് കൊണ്ടു പോകാനാണ്. എയിഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായാണ് ഇവ വിതരണം ചെയ്തിരിക്കുന്നത്.
Discussion about this post