ഡൽഹി: മതപരിവർത്തനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രധാന നിരീക്ഷണവുമായി അലഹാബാദ് ഹൈക്കോടതി. ഭൂരിപക്ഷ സമുദായം മതപരിവർത്തനത്തിന് ഇരയായാൽ രാജ്യം ദുർബലമാകുമെന്ന് കോടതി വ്യക്തമാക്കി. ഇരുപത്തിയൊന്ന് വയസുകാരിയായ ഹിന്ദു യുവതിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റിയ കേസിൽ ജാവേദ് എന്നയാളിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.
നേരത്തെ വിവാഹിതനായിരുന്ന ജാവേദ് ഉത്തർ പ്രദേശ് സർക്കാരിന്റെ നിർബന്ധിത മതപരിവർത്തന നിരോധന നിയമ പ്രകാരം നടപടികൾ നേരിടുകയാണ്. 2020 നവംബർ 25നാണ് കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. കേസിൽ ജാവേദിന്റെ സഹോദരിയും സഹോദരനും മറ്റ് അടുത്ത ബന്ധുക്കളും പ്രതികളാണ്.
നവംബർ 17നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്. ഭക്ഷണത്തിൽ മയക്കുമരുന്ന് കലക്കി നൽകി അർദ്ധബോധാവസ്ഥയിലാക്കിയ ശേഷം ഉറുദുവിലുള്ള ചില രേഖകളും പ്രതികൾ പെൺകുട്ടിയിൽ നിന്നും എഴുതി വാങ്ങിയിരുന്നു.
Discussion about this post