ഇടുക്കി; പേമാരിയിൽ ദുരന്തം ഉരുൾപൊട്ടലായി പെയ്തിറങ്ങിയ പെട്ടിമുടിയിൽ വാഗ്ദാനം ലംഘിച്ച് പിണറായി സർക്കാർ. പെട്ടിമുടി ദുരന്തത്തിൽ പെട്ട എട്ടുപേർക്ക് മാത്രമാണ് ഇതുവരെ വീട് ലഭിച്ചത്. അർഹരായ മറ്റുള്ളവർക്കും ഉടൻ വീട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും തൊഴിലാളികൾ.
സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരവും ഇതുവരെ എല്ലാവർക്കും ലഭിച്ചിട്ടില്ല. നഷ്ടപരിഹാരം ഇനി നൽകാനുള്ളത് 17 പേർക്കാണ്. കാണാതായ നാലുപേർ ഉൾപ്പെടെയാണിത്.
ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സാങ്കേതികത്വം പറഞ്ഞ് പലർക്കും ഈ തുകയും തടയുകയാണ്. കാണാതായ നാലു പേരുടെ മരണ സർട്ടിഫിക്കറ്റ് ലഭിക്കാത്തതും ബാക്കിയുള്ളവരുടെ അനന്തരാവകാശികൾ സംബന്ധിച്ച തർക്കവുമാണ് ധനസഹായം വിതരണം ചെയ്യാൻ തടസ്സമായിരിക്കുന്നത് എന്നാണ് അധികൃതർ നൽകുന്ന ന്യായീകരണം.
Discussion about this post