ടോക്യോ: ടോക്യോ ഒളിമ്പിക്സിലും അമേരിക്ക ജേതാക്കൾ. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ചൈനയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അമേരിക്ക കിരീട നേട്ടം ആവർത്തിച്ചത്. അവസാന ദിവസം നേടിയ മെഡലുകളിലാണ് അമേരിക്ക ചൈനയെ പിന്നിലാക്കിയത്.
റിയോയിലും ലണ്ടനിലും നിലനിർത്തിയ ഒളിമ്പിക് ചാമ്പ്യൻ കിരീടം ടോക്യോയിലും അമേരിക്ക നിലനിർത്തിയത് ആവേശകരമായ പോരാട്ടങ്ങൾക്കൊടുവിലാണ്. അവസാന ദിവസമായ ഞായറാഴ്ച വനിതകളുടെ ബാസ്കറ്റ്ബാളിലും വോളിബാളിലുമുൾപ്പെടെ അമേരിക്ക മൂന്ന് സ്വർണം നേടിയപ്പോൾ ചൈനയുടെ കുതിപ്പ് അവസാനിക്കുകയായിരുന്നു.
അമേരിക്കക്ക് 39ഉം ചൈനക്ക് 38ഉം സ്വർണ മെഡലുകളാണുള്ളത്. 41 വെള്ളിയും 33 വെങ്കലവുമായി 112 മെഡലുകൾ അമേരിക്ക സ്വന്തമാക്കിയപ്പോൾ ചൈനയുടെ നേട്ടം 32 വെള്ളിയും 18 വെങ്കലവുമുൾപെടെ 88 ആണ്. 70 മെഡലുകളുമായി റഷ്യയാണ് മൂന്നാമത്.
ഇന്ത്യൻ കായിക രംഗം ചരിത്രത്തിൽ ഇടം നേടിയ ഒളിമ്പിക്സായിരുന്നു കടന്നു പോയത്. ഒരു സ്വർണവും രണ്ടു വെള്ളിയും നാലു വെങ്കലവുമായി ഏഴു മെഡലുകൾ ഈ ഒളിമ്പിക്സിൽ ഇന്ത്യ സ്വന്തമാക്കിയിരുന്നു.
Discussion about this post