തൃശൂർ: സ്ത്രീധനത്തെ ചൊല്ലിയുള്ള മാനസിക പീഡനത്തെ തുടർന്ന് പിറന്നാൾ ദിനത്തിൽ യുവതി ആത്മഹത്യ ചെയ്തു. ചെരുതുരുത്തി സ്വദേശിനി കൃഷ്ണപ്രഭയാണ് ശനിയാഴ്ച ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ യുവതിയുടെ ബന്ധുക്കൾ പരാതി നൽകി.
രണ്ട് വർഷം മുൻപായിരുന്നു കൃഷ്ണപ്രഭയും ശിവരാജും തമ്മിലുള്ള വിവാഹം. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. ഇവർ സഹപാഠികളായിരുന്നു.
വീട്ടുകാരെ എതിർത്ത് നടന്ന വിവാഹമായിരുന്നതിനാൽ വിവാഹ ശേഷം ബന്ധുക്കളുമായി കൃഷണ പ്രഭക്ക് സഹകരണം ഉണ്ടായിരുന്നില്ല. എന്നാൽ ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുൻപ് കൃഷ്ണപ്രഭ വിളിക്കുകയും ഭർതൃവീട്ടിൽ കൊടിയ പീഡനങ്ങളാണ് നേരിടുന്നതെന്ന് പറയുകയും ചെയ്തിരുന്നതായി വീട്ടുകാർ പറയുന്നു.
Discussion about this post