തൃശൂര്‍: രാമവര്‍മ്മപുരം പൊലീസ് അക്കാദമിയില്‍ ട്രെയിനികളും ഉദ്യോഗസ്ഥരുമടക്കം 47 പേര്‍ക്ക് കോവിഡ്. ട്രെയിനികളായ 24 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ മറ്റ് ട്രെയിനിംഗ് ബാച്ചുകളിലെ വനിതാ ട്രെയിനികളായ 14 പേര്‍ക്കും 9 ഉദ്യോഗസ്ഥരുമടക്കം 47 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് അക്കാദമി കോവിഡ് സെല്‍ അധികൃതര്‍ പറഞ്ഞു.
എസ്.ഐ ട്രെയിനിമാരായി 167 പേരാണുള്ളത്. രോഗം സ്ഥിരീകരിച്ച ബാച്ചുകളില്‍ ഉള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. എസ്.ഐ ട്രെയിനിമാര്‍ ഉള്‍പ്പടെ 667 പേര്‍ക്കാണ് പരിശീലനം നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ 554 പേരയും രണ്ടാം ഘട്ടത്തില്‍ മറ്റുള്ളവരെയും പരിശോധനയ്ക്ക് വിധേരാക്കിയപ്പോഴാണ് രോഗാബധ കണ്ടെത്തിയത്.
കോവിഡ് വ്യാപന സാഹചര്യത്തില്‍ ഇവര്‍ക്ക് സ്റ്റേഷനുകളില്‍ ഡ്യൂട്ടി നല്‍കിയിരുന്നതിനാല്‍ ഇപ്പോഴാണ് നിര്‍ത്തിവെച്ച പരിശീലനം ആരംഭിച്ചത്. ഓണത്തിന് പോലും അവധി അനുവദിച്ചിരുന്നില്ല.
Discussion about this post