ഇടത് മുന്നണിയുടെ അമരക്കാരന് വിഎസ് തന്നെ
[highlight] വിഎസ് നേതൃസ്ഥാനത്ത് എന്ന ബ്രേവ് ഇന്ത്യ വാര്‍ത്ത ശരിവച്ച് കേന്ദ്രകമ്മറ്റി തീരുമാനം [/highlight]
ഡല്‍ഹി:പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ തല്ക്കാലം അച്ചടക്ക നടപടികള്‍ വേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മറ്റി. പാര്‍ട്ടി പ്ലീനം വരെ അത്തരത്തിലുള്ള ചര്ച്ചകളോന്നും വേണ്ടെന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.
തെരഞ്ഞെടുപ്പ് വരെ തല്‍സ്ഥിതി തടരണമെന്നാണ് സിപിഎം നിലപാട്. വിഎസിനെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണോ ചുടങ്ങിയ കാര്യങ്ങള്‍ അപ്പോഴത്തെ സാഹചര്യം അനുസരിച്ച് ചര്‍ച്ച ചെയ്യാമെന്നും കേന്ദ്ര കമ്മറ്റി തീരുമാനിച്ചു.
തെരഞ്ഞെടുപ്പില്‍ വിഎസിനെ മുന്നണി പോരാളിയാക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചുവെന്ന വാര്‍ത്ത ബ്രേവ് ഇന്ത്യ ന്യൂസ് പുറത്ത് വിട്ടിരുന്നു. കേരളത്തില്‍ ന്യൂനപക്ഷങ്ങളുടെ വിശ്വാസ്യത നേടുന്നതിനൊപ്പം ഭൂരിപക്ഷത്തിന്റെ പിന്തുണ കൂടി ഉറപ്പാക്കാന്‍ വിഎസിന് കഴിയുമെന്നാണ് കേന്ദ്ര നേതൃത്വം കരുതുന്നത്. ഇടത് മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിഎസിനെ തന്നെ ഉയര്‍ത്തിക്കാട്ടുന്ന തരത്തില്‍ സിപിഎമ്മിനകത്ത് രാഷ്ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞ് വരികയാണ്.
വിഎസിനെതിരെ നടപടി വേണമെന്ന നിരന്തരമായ സംസ്ഥാന ഘടകത്തിന്റെ ആവശ്യം കേന്ദ്ര നേതൃത്വം തള്ളിയത് ഔദ്യോഗിക പക്ഷത്തിന് തിരിച്ചടിയായി.
Discussion about this post