മലയാളത്തിന്റെ സൂപ്പർതാരം മോഹന്‍ലാലിന്റെ മകന് പ്രണവ് മോഹന്‍ലാലിനെ മണാലിയിൽ വെച്ച് കണ്ടകാര്യം വീഡിയോയിൽ പങ്കുവെച്ച് സഞ്ചാരിയായ ആത്മയാൻ. താരത്തിന്റെ യാത്രാ പ്രേമം വളരെ പ്രസിദ്ധമാണ്.
ഇപ്പോഴിതാ പ്രണവിന്റെ മണാലി യാത്രയുടെ വിശേഷങ്ങളാണ് ചര്‍ച്ചയാകുന്നത്. മണാലിയില്‍ വെച്ച് പ്രണവ് മോഹന്‍ലാലിനെ കണ്ടുമുട്ടിയ കാര്യം സഞ്ചാരിയായ ആത്മയാന് ആണ് ആരാധകരെ അറിയിച്ചിരിക്കുന്നത്.
ഞങ്ങള്‍ക്ക് വഴിയില്‍ നിന്ന് ഒരാളെ കിട്ടിയത് കാണണോ എന്നാണ് ആത്മയാന് പ്രണവിനെ കുറിച്ച് വീഡിയോയില്‍ പറയുന്നത്. ദേ നില്ക്കുന്നു. എന്താണ് പേര്, എവിടെയോ കണ്ടതുപോലെ തോന്നുന്നുണ്ടല്ലോ എന്ന് തമാശയായും ആത്മയാന് പറയുന്നു. ഒന്ന് അഭിവാദ്യം ചെയ്തതിന് ശേഷം നടന്നകലുന്ന പ്രണവിനെ വീഡിയോയില്‍ ദൃശ്യമാകുന്നുണ്ട്.
Discussion about this post