ന്യൂയോര്‍ക്ക് :യുഎസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന് പണം നല്കി സഹായിച്ചവരില്‍ സൗദി രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ഉന്നതര്‍ ഉള്‍പ്പെടുന്നതായി വെളിപ്പെടുത്തല്‍. . ആക്രമണം നടത്തിയ അല്‍ഖായിദ സംഘാംഗമായ സഖറിയാസ് മൂസാവിയാണ് വിവാദമായ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
സൗദി അറേബ്യയ്ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ തീരുമാനിച്ചിരുന്നു. ഇവരുടെ അഭിഭാഷകരോടാണ് മൂസാവി ഇക്കാര്യം വെളിപ്പെടുത്തിയത്.ഭീകരാക്രമണം നടത്താന്‍ വിമാനങ്ങള്‍ റാഞ്ചിയവര്‍ക്ക് സൗദിയില്‍ നിന്നുള്ള ഉന്നതരുടെ നേരിട്ടുള്ള സഹായം ലഭിച്ചതിന്റെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ഇരകളുടെ അഭിഭാഷകര്‍ വ്യക്തമാക്കിയിട്ടിട്ടുണ്ട്. എന്നാല്‍ സൗദി എംബസി മൂസാവിയുടെ ആരോപണങ്ങള്‍ നിഷേധിച്ചിച്ചു. യാതൊരു വിശ്വാസ്യതയുമില്ലാത്ത ഭ്രാന്തു പിടിച്ച കുറ്റവാളിയാണ് മൂസാവിയെന്നും സൗദി ആരോപിച്ചു.
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനായി അല്‍ഖായിദയ്ക്ക് പണം നല്‍കിയവരുടെ പട്ടിക തയ്യാറാക്കിയതായി പറഞ്ഞ മൂസാവി, സൗദി രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പട്ടികയിലുള്ളതായും വെളിപ്പെടുത്തിയിട്ടുണ്ട്. മുന്‍ ഇന്റലിജന്‍സ് മേധാവി തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്, 22 വര്‍ഷത്തോളം യുഎസിലെ സൗദി സ്ഥാനപതിയായിരുന്ന ബാന്ദര് ബിന്‍ സുതല്ത്താന് രാജകുമാരന് എന്നിവരും പട്ടികയില്‍പ്പെടുന്നു. നേരത്ത പല തവണ ഇവരില്‍ പലരും അല്‍ ഖായിദയ്ക്ക് പണം നല്കി സഹായിക്കുന്നുണ്ടെന്നും മൂസാവി വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post