ബെര്‍ലിന്‍: ലോകത്ത് കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ പ്രതിദിന കോവിഡ് കേസുമായി ജർമ്മനി. യൂറോപ്പില്‍ നാലാം തരംഗം വ്യാപിക്കുന്നതിനിടെ ജര്‍മനിയില്‍ കുതിച്ചുയരുകയാണ് കോവിഡ് പ്രതിദിന കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 37,120 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് റെക്കോർഡ് കേസുകള്‍ ജര്‍മനിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രതിദിന കേസുകള്‍ കുത്തനെ കൂടുകയാണ്. രാജ്യത്ത് നാലാം തരംഗം അസാധരണമാം വിധത്തില്‍ ആഞ്ഞടിക്കുകയാണ്. രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം മന്ദഗതിയിലായതാണ് കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമായത്. രാജ്യത്ത് ഇതുവരെ 67 ശതമാനം ജനങ്ങള്‍ മാത്രമാണ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളൂ. വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കത്തതിനിലാണ് രാജ്യത്ത് ഇപ്പോള്‍ കോവിഡ് അതിവേഗം വ്യാപിക്കുന്നത്. ജര്‍മനിയുടെ ചില മേഖലകളില്‍ ഇതിനോടകം തീവ്രപരിചരണ വിഭാഗങ്ങള്‍ നിറഞ്ഞു കവിഞ്ഞു’- ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ പറഞ്ഞു
വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കാണ് കോവിഡ് ഗുരുതരമാവുന്നതെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം ദിനംപ്രതി കൂടുകയാണെന്ന് ആരോഗ്യപ്രവര്‍ത്തകരും പറയുന്നു.
Discussion about this post