Wednesday, May 18, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2398.32 അടി ; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം

by Brave India Desk
Nov 12, 2021, 06:51 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2398.32 അടിയായി ഉയർന്നു. റൂള്‍ കര്‍വ് പ്രകാരം 2392.03 അടിയാണ് ബ്ലൂ അലര്‍ട്ട് ലെവല്‍. 2399.03 അടിയായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. തുലാവര്‍ഷം ശക്തിപ്രാപിച്ച്‌ നില്‍ക്കുന്നതിനാലും ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാലും ജലസംഭരണിയുടെ ജലനിരപ്പ് ക്രമേണ ഉയര്‍ന്നു വരുന്നതുമായ സാഹചര്യത്തില്‍ ജില്ലയിലെ വിവിധ വകുപ്പുകള്‍ക്കും പൊതുജനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെ ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പും ഉയരുകയാണെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.05 അടിയാണ്. മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്‌നാട് കൊണ്ട് പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതിനാലാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ കാരണമായത്. സെക്കന്റില്‍ 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് നിലവില്‍ കൊണ്ടുപോകുന്നത്. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച്‌ 20ാം തീയതി അണക്കെട്ടില്‍ 141 അടി വെള്ളം സംഭരിക്കാം. ജലനിരപ്പ് 142 അടിയിലെത്തുന്നതിനു മുമ്പേ സ്പില്‍വേ ഷട്ടര്‍ തുറന്നത് തമിഴ്‌നാട്ടില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ജലനിരപ്പ് 142 അടിയിലേക്ക് എത്തിക്കുന്നതിനാണ് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് കുറച്ചത്. മുല്ലപ്പെരിയാര്‍ വെള്ളം സംഭരിക്കുന്ന തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് 69.29 അടിയായി. 71 അടിയാണ് വൈഗ അണക്കെട്ടിലെ പരമാവധി സംഭരണ ശേഷി.

Stories you may like

പുതിയ ന്യൂനമര്‍ദ്ദം വരുന്നു; ഇന്ന് വ്യാപക മഴ; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഒരാഴ്ചയിൽ പെയ്തത് 334 ശതമാനം അധികമഴ; തിങ്കളാഴ്ച മുതൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ആറ് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കാന്‍ സാധ്യാതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് മധ്യ തെക്കന്‍ ജില്ലകളിലാണ് നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കന്‍ തമിഴ്‌നാടിന് മുകളിലുള്ള ന്യൂന മര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ ഇന്നും ഒറ്റപ്പെട്ട മഴ തുടരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട്, കണ്ണൂര്‍, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര പ്രദേശങ്ങളില്‍ കൂടുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Tags: idukki damorange alertRAIN ALERT
Share62TweetSendShare

Discussion about this post


Latest stories from this section

കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി ; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

വിസ്മയ കേസ്; കോടതി വിധി തിങ്കളാഴ്ച

വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

നടിയും മോഡലുമായ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി കൊച്ചിയിൽ മരിച്ച നിലയില്‍

Next Post

സംസ്ഥാനത്ത് ഇന്ന് 6674 പേര്‍ക്ക് കൊവിഡ്; മരണം 59

Latest News

കല്‍ക്കരി മോഷണക്കേസ്: മമതയുടെ ബന്ധു അഭിഷേക് ബാനര്‍ജിയെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് അനുമതി

‘പാകിസ്ഥാന്‍റെ ജമ്മു കശ്മീര്‍ അതിര്‍ത്തി നിര്‍ണയ പ്രമേയം പ്രഹസനം’; പാകിസ്ഥാന്റെ പ്രമേയത്തെ എതിർത്ത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

‘6 ജിക്കായുള്ള ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തനം തുടങ്ങി’; ഈ ദശാബ്ദം അവസാനത്തോടെ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി ; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

അധിക ചെലവ്, അനാവശ്യം, മനുഷ്യാവകാശ കമ്മീഷന്‍ വകുപ്പുകള്‍ റദ്ദാക്കി താലിബാന്‍ : ഉത്തരവ് പുറത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേപ്പാൾ സന്ദർശനം : ജലവൈദ്യുത പദ്ധതി ഉള്‍പ്പടെ നിരവധി കരാറുകളില്‍ ഒപ്പുവച്ച്‌ ഇന്ത്യയും നേപ്പാളും

വിസ്മയ കേസ്; കോടതി വിധി തിങ്കളാഴ്ച

വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies