കോട്ടയം: തിരുവല്ലയിൽ അടിപിടിക്കിടെ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ സന്ദീപിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സന്ദീപിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ ഉത്തരവാദിത്തവും സിപിഎം ഏറ്റെടുക്കുമെന്നും കോടിയേരി പറഞ്ഞു. സന്ദീപിന്റെ ഭാര്യയ്ക്ക് സുരക്ഷിതമായ ജോലി ഏര്‍പ്പെടുത്താനുള്ള ചുമതല പത്തനംതിട്ട ജില്ലാ കമ്മിറ്റി ഏറ്റെടുക്കുമെന്നും കോടിയേരി അറിയിച്ചു.
സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് കോടിയേരി ആവർത്തിച്ചു. പിന്നിൽ ബിജെപി- ആർ എസ് എസ് ആണെന്നും കോടിയേരി പറഞ്ഞു. നിലവിൽ കോടിയേരിയുടെ ഭാഷ്യമാണ് പൊലീസ് ആവർത്തിക്കുന്നത്.
എന്നാൽ സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്നായിരുന്നു ആദ്യം പൊലീസ് പറഞ്ഞിരുന്നത്. കൊലപാതകത്തിൽ സിപിഎം പ്രവർത്തകരും ഉൾപ്പെട്ടിരുന്നതായി വാർത്തകൾ വന്നിരുന്നു. സിപിഎം പ്രവർത്തകർ തമ്മിൽ തല്ലി മരിച്ചതിൽ ബിജെപിയെ വേട്ടയാടാനുള്ള നീക്കം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. സിപിഎം നിലപാടിനനുസരിച്ച് കേസ് മാറ്റിമറിക്കുന്ന പൊലീസ് നാടിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post